കൗൺസിൽ യോഗം അംഗീകരിച്ച നഗരസഭയുടെ കരടുപദ്ധതിയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

വടക്കാഞ്ചേരി : നഗരസഭയുടെ കരടുപദ്ധതിരേഖ കൗൺസിൽ യോഗം അംഗീകരിച്ചതിൽ വിയോജിച്ചു പ്രതിപക്ഷം ഹാളിന് പുറത്ത് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു.ചട്ടങ്ങളനുസരിച്ചുള്ള നടപടികൾ ഒന്നും തന്നെ നടന്നില്ലെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.വർക്കിങ് ഗ്രൂപ്പ് യോഗങ്ങളും സ്ഥിരം സമിതി യോഗങ്ങളും മറ്റും കൃത്യമായി ചേരുന്നില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം.കൗൺസിലർമാരായ കെ.അജിത് കുമാർ,സിന്ധു സുബ്രഹ്മണ്യൻ, ടി.വി.സണ്ണി എന്നിവർ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകി.എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപനങ്ങളെ നഗരസഭ ചെയർപേഴ്‌സൻ ശിവപ്രിയ സന്തോഷ് നിഷേധിച്ചു.നിഷേധാത്മക സമീപനം യു.ഡി.എഫ്.അംഗങ്ങളുടെ ഭാഗത്തു നിന്നാണെന്ന് അവർ പറഞ്ഞു. സെമിനാറിൽ പദ്ധതിരേഖ അവതരിപ്പിച്ചതിന് ശേഷം യോഗം ചേർന്ന് പദ്ധതി അംഗീകാരം ലഭിച്ചതിന് ശേഷമാണ് ബജറ്റ് അവതരണം എന്ന് വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ അറിയിച്ചു.