To add a job vaccancy here please whatsapp details to 7907129894 Or mail to wadakanchery.com@gmail.com


ഫാർമസിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

last date for apply : 28/06/2022

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്ക് ഫാര്‍മസിസ്റ്റ്, ഡാറ്റ എന്‍ട്രി ഒപ്പറേറ്റര്‍ എന്നീ തസ്തികകളിലേയ്ക്ക് ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 40 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച നടത്തുന്നു. ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ജൂണ്‍ 28ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ഡിഫാം/ ബിഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. 450 രൂപയാണ് ദിവസ വേതനം. ഡാറ്റ എന്‍ട്രി ഒപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് ജൂണ്‍ 29ന് രാവിലെ 10 മണിക്കാണ് അഭിമുഖം. പിജിഡിസിഎ/ ഡിസിഎ എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. 450 രൂപയാണ് ദിവസവേതനം. താല്‍പ്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയത്ത് ബന്ധപ്പെടുക. ഫോണ്‍: 04884-235214