ബാന്റ് മേളത്തിലെ താര രാജാക്കന്മാർ മങ്ങാട് ഒന്നിക്കുന്നു.
പുതുക്കി നിർമിച്ച മങ്ങാട് സെന്റ് ജോർജ് ദേവാലയത്തിലെ സംയുക്ത ഊട്ട് തിരുനാളിനോടനുബന്ധിച്ചു കേരളത്തിലെ പ്രമുഖ ബാന്റ് സെറ്റ് ടീമുകൾ മങ്ങാട് ഒന്നിക്കുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ച രാത്രി അമ്പു സമാപനത്തിനോട് അനുബന്ധിച്ചു പള്ളി അങ്കണത്തിൽ പ്രമുഖ ബാന്റ് സെറ്റ് ടീമുകൾ നാദവിസ്മയം തീർക്കും.
- രാഗദീപം മുണ്ടത്തിക്കോട്
- കൈരളി ചാലക്കുടി
- സെന്റ് ജോസഫ് കോട്ടപ്പടി
- ന്യൂ സംഗീത് തിരൂർ
- CRP മൂവാറ്റുപുഴ
- സെന്റ് മേരീസ് വരന്തരപ്പിള്ളി
- റോയൽ വോയ്സ് ആമ്പല്ലൂർ
- സ്നേഹ രാഗം പാലയൂർ
- കൊച്ചിൻ കലാഭവൻ
- ചെറുപുഷ്പം വരന്തരപ്പിള്ളി
- സെൻ്റ്:തോമാസ് തിരൂർ
- സെന്റ്: ജോസഫ് കറുകുറ്റി
ടീമുകളാണ് പങ്കെടുക്കുന്നത്.
പുതുക്കി നിർമിച്ച മങ്ങാട് സെന്റ് ജോർജ് ദേവാലയത്തിന്റെ കൂദാശ കർമം ഏപ്രിൽ 18 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തൃശൂർ അതിരൂപത ആർച്ഛ് ബിഷപ് മാർ ആൻഡ്രൂസ് താഴത്തു നിർവഹിക്കും. ഫാദർ ജെയ്‌സൺ തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഏഴു വര്ഷം മുൻപാണ് ദേവാലയ നിർമാണം ആരംഭിച്ചത്. 2015 ൽ പഴയ പള്ളിയുടെ മുഖവാരം തകർന്നു വീണപ്പോഴാണ് പുതിയ പള്ളി പണിയാനുള്ള തീരുമാനം ഇടവകക്കാർ എടുത്തത്. ഏകദേശം 7 കോടി രൂപയാണ് പുതിയ ദേവാലയ നിർമാണത്തിന് വേണ്ടിവന്നത്. സാധാരണക്കാരായ നാനൂറോളം ഇടവക കുടുംബങ്ങൾ ആറു മണിക്കൂർ ദൈർഖ്യമുള്ള നൂറു പണികൾ വീതം ചെയ്താണ് ദേവാലയ നിർമാണം പൂർത്തിയാക്കിയത്.


