മൂന്ന് സിവിൽ പോലിസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു .

വടക്കാഞ്ചേരി : സെൻ്റിനൽ സർവൈലൻസിന്റെ ഭാഗമായി പഴയന്നൂർ ഐ.എച്ച്. ആർ.ഡി. കോളേജിൽ വെച്ച് നടത്തിയ ആൻ്റിജൻ പരിശോധനയിൽ പഴയന്നൂർ പോലിസ് സ്റ്റേഷനിലെ 3 സിവിൽ പോലിസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച്ച 50 ഓളം പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.