Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

കുമ്പളങ്ങാട് സി ടി ബിജു കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം

ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്ന  കുമ്പളങ്ങാട്  ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ  ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ്  കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ആകെ ഒമ്പത് പ്രതികൾ ആണുള്ളത്.. ജയേഷ്,  സുമേഷ്, സെബാസ്റ്റ്യൻ,  ജോൺസൺ,  ബിജു, , രവി,  സജീഷ്,  സുനീഷ്, സനീഷ് എന്നിവരാണ് പ്രതികൾ. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു..2010 മെയ് 16ന് കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ 31 വയസ്സുള്ള സി ടി ബിജുവിനെ  വെട്ടി കൊലപ്പെടുത്തിയത്.  ബിജുവിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിരുന്നു. ഇയാളാണ് കേസിലെ ഒന്നാം സാക്ഷി.കേസിൽ 30 സാക്ഷികളാണുള്ളത്. അന്നത്തെ വടക്കാഞ്ചേരി സിഐ ആയിരുന്ന സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ.ഡി ബാബുവാണ് ഹാജരായത്.