അകമലയിൽ വിദേശമദ്യ വിൽപനശാല ആരംഭിക്കുന്നു.

അകമല : ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂർക്കര പഞ്ചായത്തിലെ അകമല പ്രദേശത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കുന്നു. അകമല ഫോറസ്റ്റ് സ്റ്റേഷനു എതിർവശത്തുള്ള കെട്ടിടത്തിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. 2026 മെയ് 31 വരെ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ആണ് നിലവിൽ എക്സൈസ് വകുപ്പ് അനുവദിച്ചിട്ടുള്ളത്. പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും   സ്റ്റോക്കും ആകമലയിൽ എത്തിച്ചു തുടങ്ങി. നേരത്തെ 2023 ൽ അകമലയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനെതിരെ വാഴക്കോട് സ്വദേശി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. അകമലയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.