കെ എസ് ആർ ടി സി ലൈവ് ലൊക്കേഷൻ ട്രാക്കിങ്ങ് പ്രവർത്തന സജ്ജമായി.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ   കെ എസ് ആർ ടി സി ബസ്സുകളിൽ ലൈവ് ലൊക്കേഷൻ ട്രാക്കിങ്ങ്  പ്രവർത്തന സജ്ജമായി. യാത്രക്കാർക്ക് അവർ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ബസ് എവിടെയാണ് ഉള്ളതെന്ന് തൽസമയം അവരുടെ ഫോണിൽ അറിയാൻ സാധിക്കും. ‘ ചലോ ‘ എന്ന ആപ്ലിക്കേഷൻ വഴിയാണ് ഇത് സാധ്യമാകുന്നത്. യാത്രക്കാർ നിൽക്കുന്ന സ്ഥലത്തിന് സമീപത്ത് കൂടെ പോകുന്ന എല്ലാ ബസുകളും മാപിൽ ഇനി മുതൽ കാണുവാൻ സാധിക്കും. ചാലോ ആപിൽ ചേർത്തിട്ടുള്ള സ്വകാര്യ ബസുകളും യാത്രക്കാർക്ക് മാപിൽ കാണുവാൻ സാധിക്കും.

ബസ് സർവീസുകൾ കുറവുള്ള ഉൾപ്രദേശങ്ങളിൽ ഉള്ളവർക്കും രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ദൂര സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക് ചെയ്തു യാത്ര ചെയ്യുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈ സംവിധാനം.

Kerala rtc live tracking