ടോയ് ട്രെയിനില്‍ നീലഗിരിയിലൂടെ ഊട്ടിയിലേക്ക്

travel_3

മുന്‍പ്  പലതവണ ഊട്ടിയിലേക്ക് പോയിട്ടുണ്ടെങ്കിലും ഊട്ടി യാത്ര ഒരു അത്ഭുതം ആയി തോന്നിയത് അന്നായിരുന്നു. “നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ” എന്ന ഗാനം പോലെ മനോഹരമായ നീലഗിരി കുന്നുകളിലെ ചരിവുകളിലൂടെ മേട്ടുപ്പാളയത്തു നിന്ന് ടോയ് ട്രെയിനില്‍ കൂട്ടുകാരോടൊപ്പം ഊട്ടിയിലേക്ക് ഒരു ഉല്ലാസയാത്ര. കിലുക്കത്തിലും മിന്നാരത്തിലും നമ്മള്‍ കണ്ടു പരിചയിച്ച ആ ട്രെയിനില്‍ . ഒരുപാട് നാളത്തെ പ്ലാനിങ്ങിനു ശേഷം ആണ് അന്നത്തെ ആ ഊട്ടി യാത്ര യാഥാര്‍ഥ്യമായത്. ആദ്യ കടമ്പ ടിക്കറ്റ് ആണ്. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ ടിക്കറ്റ് എപ്പോഴും വെയ്റ്റിങ് ലിസ്റ്റ് ആയിരിക്കും. ഇത്തവണ രണ്ടു മാസം മുമ്പേ തന്നെ ബുക്ക് ചെയ്തു.

കോയമ്പത്തൂര്‍ നിന്നും പുലര്‍ച്ചെ അഞ്ചരക്കുള്ള നീലഗിരി എക്സ്പ്രസില്‍ മേട്ടുപാളയത്തെക്ക് തിരിച്ചു. ഏഴു മണിയോട് കൂടി അവിടെ എത്തി. തലേ ദിവസം തന്നെ മേട്ടുപ്പാളയത്ത് വന്നു താമസമാക്കുന്നതാണ് നല്ലത്. ഞങ്ങളെ കൊണ്ടു പോകേണ്ട ട്രെയിന്‍ ട്രാക്കില്‍ റെഡിയാണ്. പ്ലാളാറ്റ്ഫോമില്‍ സാമാന്യം തിരക്കുണ്ട്. ആകെ മൂന്ന് ബോഗികളേയുള്ളൂ ഈ കുഞ്ഞ് ട്രെയിനിനെന്നത് അതിശയമായി. ആകെ 140 പേര്‍ക്കിരിക്കാം. ഫസ്റ്റ് ക്ലാസെന്നു പറയാന്‍ 16 സീറ്റു മാത്രം. വെറുതെയല്ല എപ്പോഴും ഈ ട്രെയിനില്‍ ടിക്കറ്റ് ക്ഷാമം അനുഭവപ്പെടുന്നത്. 15 രൂപയാണ് ഓര്ഡിെനറി ടിക്കറ്റിന്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 36 രൂപ വരും. ഫസ്റ്റ ക്ലാസിന് 185 രൂപ. കാശ് തിരികെ കിട്ടാത്തതുകൊണ്ട് പലരും യാത്ര മാറ്റിവെച്ചാലും ടിക്കറ്റ് കാന്‍സല്‍ ചെയ്യില്ല. അതുകൊണ്ട് സീറ്റിനെ കുറിച്ച് വലിയ ധാരണ കിട്ടില്ല. വണ്ടി പുറപ്പെടുമ്പോള്‍ ഒഴിവുണ്ടെങ്കില്‍ വെയിറ്റിങ്ങുകാര്‍ക്കും യാത്ര തരപ്പെടുത്താം. 46 കിലോമീറ്ററേയുള്ളൂ യാത്രാദൂരം. പക്ഷേ, താണ്ടിയത്തൊന്‍ അഞ്ചു മണിക്കൂറോളമെടുക്കും. 10 കിലോമീറ്റര്‍ വേഗതയിലാണ് സ്വിസ് നിര്‍മിത ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂറിസ്റ്റ് ട്രെയിനിന്‍െറ സഞ്ചാരം. ഞങ്ങള്‍ ആറുപേര്‍ക്കും ഒരു ബോഗിയില്‍ തന്നെ സീറ്റ്‌ ലഭിച്ചു.

travel_4

ഞങ്ങള്‍ മാത്രമേ ട്രെയിനില്‍ ബാച്ചികള്‍ ആയിട്ട് ഉണ്ടായിരുന്നുള്ളൂ. പിന്നെ ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന കുറച്ചു നവദമ്പതികളും ബാക്കി മുഴുവന്‍ വിദേശികളും. ലോകത്തിലെ തന്നെ അപൂര്‍വ്വ  സഞ്ചാരാനുഭവമാണ് ആസ്വദിച്ചുകൊണ്ടിരിക്കുന്നതെന്ന ചിന്ത ഏറെ ആവേശം നല്കി്. 2005ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതാണ് ഈ ടൂറിസ്റ്റ് ട്രെയിന്‍. പിന്നെ പൈതൃകസംരക്ഷണത്തിനു വേണ്ടി നവീകരണങ്ങള്‍ നിര്‍ത്തി യിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് (കൃത്യം കണക്ക് 1899ല്‍)സഞ്ചാരം തുടങ്ങിയ ഈ വണ്ടിമുത്തച്ഛന്‍ ആവിയന്ത്രത്തിന്‍െറ ബലത്തിലാണ് പ്രവര്ത്തി ക്കുന്നത്. ട്രാക്കിനു നടുവില്‍ പല്‍ച്ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതുപോലൊരു യാത്രാ സൗകര്യം നമ്മുടെ രാജ്യത്ത് ഷിംലയില്‍ മാത്രമാണുള്ളത്.

ootty5

ആവി തുപ്പി, പതിയെ, മരങ്ങള്‍ക്കിലടയിലൂടെ പൈതൃക വണ്ടി യാത്ര തുടരര്‍ന്നു. ആ പുലര്‍ക്കാ ലം ഹൃദ്യമായ യാത്രാനുഭവം ഒളിപ്പിച്ചുവെച്ചാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. പതിയെപ്പതിയെ വഴികള്‍ പിന്നിടുമ്പോള്‍ അവയെല്ലാം ഇതളിട്ടു വന്നു. എല്ലാവരും ത്രില്ലടിച്ചിരിക്കുന്നു. ജാലകക്കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന തിരക്കിലാണ് വിദേശികളടക്കം മിക്കവരും. ഭവാനിപ്പുഴയോട് സലാം പറഞ്ഞ് വണ്ടി ചെറു കയറ്റങ്ങളിലേക്ക് പാഞ്ഞുതുടങ്ങി. എഞ്ചിന്‍ പിന്നില്‍ നിന്ന് ഞങ്ങളെ തള്ളിക്കയറ്റുകയാണ്. കുറച്ചു ദൂരം പിന്നിട്ട് കല്ലാറില്‍ വണ്ടി നിന്നു. ഇവിടം വാട്ടര്‍ സ്റ്റേഷനാണ്. എഞ്ചിനില്‍ വെള്ളം നിറക്കുന്ന നേരം എല്ലാവരും പുറത്തിറങ്ങി പടമെടുപ്പ് തുടങ്ങി.

ooty2

മരങ്ങള്‍ കടന്ന് പാലങ്ങളിലേക്ക്. പിന്നെ വളവു തിരഞ്ഞത്തെുമ്പോള്‍ കാത്തിരിക്കുന്നത് തുരങ്കങ്ങളുടെ കൂരിരുട്ടാണ്. ട്രെയിന്‍ ടണലുകളിലേക്ക് കയറിച്ചെല്ലുമ്പോഴെല്ലാം ആഹ്ളാദാരവങ്ങളുടെ സ്വരവിന്യാസങ്ങള്‍ ബോഗികളെ മുഖരിതമാക്കും. കാടും മേടും താണ്ടി മലനിരകള്‍ക്ക് ചാരെ തേയിലത്തോപ്പുകളിലൂടെയുള്ള ഈ യാത്ര അറിഞ്ഞനുഭവിക്കേണ്ടതാണ്. 16 തുരങ്കങ്ങളും നൂറുകണക്കിനു പാലങ്ങളും യാത്രാപഥത്തില്‍ കാത്തിരിപ്പുണ്ട്. വഴിയിലുടനീളം നീരരുവികള്‍ ചാലിട്ടൊഴുകുന്നു. പല കിടങ്ങുകളുടെയും അഗാധത ഇലച്ചാര്‍ത്തു കള്‍ ഭംഗിയായി മറച്ചിടുന്നുണ്ട്. സൂക്ഷിച്ച് നോക്കുമ്പോള്‍ നമ്മളറിയാതെ ഒരു തണുപ്പ് അരിച്ചുകയറും. നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ഈ ട്രെയിനില്‍ വിശ്വസിച്ച് നമുക്ക് യാത്ര തുടരാം.

ootty1

ഹില്‍ഗ്രോവ്, കൂനൂര്‍, വെല്ലിങ്ടണ്‍, അറവന്‍കാട്, ലവ്ഡേല്‍ തുടങ്ങി നിരവധി ചെറു സ്റ്റേഷനുകളുണ്ട് ഈ പാതയില്‍. മിക്കതും വാട്ടര്‍ സ്റ്റേഷനുകളാണ്. 18 കിലോമീറ്റര്‍ അകലെ ഹില്‍ഗ്രോവ് സ്റ്റേഷനില്‍ നല്ല ചുടു ചായയും സ്നാക്സും കിട്ടും. പങ്കുപറ്റാന്‍ വാനരക്കൂട്ടവും നമുക്ക് ചുറ്റുമുണ്ടാകും. വെറും വയറ്റില്‍ തുടങ്ങിയ യാത്രയലല്ലേ കാര്യമായെന്തെങ്കിലും കഴിക്കാമെന്നു വെച്ചാല്‍ വഴിയില്ല. അതുകൊണ്ട് ഭക്ഷണം കൂടെ കരുതുന്നത് നല്ലതാണ്.

ootty3

ആഞ്ഞുതുഴയുന്ന വൃദ്ധനായ തുഴക്കാരനെപോലെ ആവി എഞ്ചിന്‍ ഞങ്ങളെയും കൊണ്ട് മലകയറിക്കൊണ്ടിരുന്നു. കയറ്റങ്ങള്‍ താണ്ടി പ്രധാന സ്റ്റേഷനായ കൂനൂരിലത്തെുമ്പോള്‍ സമയം പത്തു മണി. അത്യാവശ്യ സൗകര്യങ്ങളുള്ള ഇവിടെ 40 മിനിറ്റ് സമയമുണ്ട്. കൂനൂരില്‍ വെച്ച് നമ്മുടെ വണ്ടി ആവി എഞ്ചിനോട് വിട പറയും. ഇനി യാത്ര ഡീസല്‍ എഞ്ചിനില്‍ യൂകാലിപ്റ്റസ് മരങ്ങള്ക്കിഞടയിലൂടെ. ട്രാക്കില്‍ പല്‍ചക്രം കാണാനില്ല. യാത്രക്ക് ഗതിവേഗം വന്നിരിക്കുന്നു. രണ്ടു ബോഗികള്‍ അധികം ചേര്ത്ത് കൂടുതല്‍ പേരുമായി ട്രെയിന്‍ ഉദഗമണ്ഡലത്തത്തെുമ്പോള്‍ സമയം 12 മണി. സ്റ്റേഷനില്‍ ആളുകള്‍ ക്യൂവിലാണ്. തിരിച്ചുള്ള വണ്ടി പിടിക്കാനാണ്. 2 മണിക്ക് പുറപ്പെടുന്ന വണ്ടി 5.45 ആവും മേട്ടുപ്പാളയത്തത്തൊന്‍. ഇറക്കമായതുകൊണ്ട് കുറച്ച് സമയലാഭമുണ്ട്.

travel_6

രണ്ടു ദിവസം അവിടെ തങ്ങി എല്ലാ സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി കോയമ്പത്തൂരിലേക്ക് ബസ് കയറുമ്പോള്‍ മനസില്‍ ഉറപ്പിച്ചു ഒരു തവണ കൂടി വരേണ്ടിവരും അന്ന് കൂടെ വരാന്‍ ആര്ക്കാണാവോ ഭാഗ്യം… 😛

by Vadakkan…