മംഗല്യപ്പാറ വെള്ളച്ചാട്ടം
ഓരോ മണ്‍സൂണ്‍ കാലങ്ങളിലും പിറവിയെടുക്കുന്ന മനോഹരങ്ങളായ ചോലകളും വെള്ളച്ചാട്ടങ്ങളും നമ്മുടെ നാട്ടിന്‍പുറങ്ങളിലും വനമേഖലകളിലും കാണാം. അത്തരത്തില്‍ ഉള്ള വെള്ളച്ചാട്ടമാണ് മംഗല്ല്യപ്പാറ വെള്ളച്ചാട്ടം. കുണ്ടുക്കാട് – വട്ടായി റൂട്ടില്‍ ഏകദേശം ഒരു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഇടതു ഭാഗത്ത് അല്‍പ്പം ഉള്ളിലേക്ക് നീങ്ങിയാല്‍ കാണുന്നതാണ്
മംഗല്ല്യപ്പാറ വെള്ളച്ചാട്ടം. ഏറ്റവും രസകരം എന്നത് ഇവിടെ അടുത്തടുത്തായി സാമാന്യം ഉയരത്തിലുള്ള രണ്ടു വെള്ളച്ചാട്ടങ്ങള്‍ ഉണ്ട് എന്നതാണ്. കൂട്ടുകാരോടൊപ്പം കളിക്കുകയും കുളിക്കുകയും ചെയ്യാവുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങാണിവ. ജൂലൈ മാസം പകുതിയോടടുക്കുമ്പോള്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ആര്‍ത്തലച്ച് നിറഞ്ഞുകവിയുന്ന വെള്ളച്ചാട്ടങ്ങാളായി ഇവ മാറും.
കടപ്പാട് : ഷാജു കുറ്റിക്കാടന്‍