![]()
അത്താണി : അത്താണി ഓവര്‍ ബ്രിഡ്ജിന് താഴെയുള്ള ഭാഗത്തും പുതുരുത്തി പള്ളിക്കു സമീപവും ടൈല്‍ വിരിക്കുന്ന പ്രവൃത്തികള്‍ വെള്ളിയാഴ്ച്ച ( ജൂണ്‍ 13 ) ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ അത്താണി റെയിൽവേ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണമായും പുതുരുത്തി പള്ളിക്ക് സമീപം ഭാഗികമായും തടസപ്പെടുന്നതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം വടക്കാഞ്ചേരി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
അത്താണിയിൽ നിന്നും അമ്പലപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ റെയിൽവേ ഓവര്‍ ബ്രിഡ്ജിനു ശേഷം വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്. ആര്യംപാടം ഭാഗത്തു നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അമ്പലപുരം പോപ്പ് പോള്‍ മേഴ്‌സി ഹോമിനടുത്തുനിന്നും വലത്തോട്ട് തിരിഞ്ഞോ ഇര്‍ഷാദിയ ഇസ്ലാമിക് കോംപ്ലെക്‌സിന് സമീപം വലത്തോട്ടുള്ള വഴിയിലൂടെയോ പോകേണ്ടതാണ്.