വാഴാനി ഡാം
Use arrow keys in full screen to enjoy 360 view , in mobile just turn around.
തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട് ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി ഉപയോഗിക്കുന്നു