യുവകലാസാഹിതി വയലാർ സ്‌മൃതി നടത്തി

വടക്കാഞ്ചേരി : വയലാർ രാമവർമ്മയുടെ 42 -)0 ചാരമവാർഷികത്തോട് അനുബന്ധിച്ചു വടക്കാഞ്ചേരി യുവകലാസാഹിതി വയലാർ സ്മൃതി സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം.സതീശൻ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരൻ റഷീദ് പാറയ്ക്കൽ വയലാർ അനുസ്മരണം നടത്തി.വയലാർ ഗാനങ്ങളുടെയും കവിതകളുടെയും ജനകീയ ആലാപനവും 'വയലാർ കവിതകളുടെ വർത്തമാന പ്രസക്തി' എന്ന വിഷയത്തിൽ ഹ്രസ്വ പ്രസംഗ മത്സരവും സ്മൃതിയുടെ ഭാഗമായി നടത്തി.മേഖല പ്രസിഡന്റ് എ. എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.