ഫോൺ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

കാഞ്ഞിരക്കോട് : എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് 12-10 വാർഡ് പ്രദേശവാസികളുടെ എതിർപ്പിനെ അവഗണിച്ചു നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമാണത്തിനെതിരെ ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധിച്ചു. ടവർ നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നല്കിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി.മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് പ്രസംഗിച്ചു.