ജില്ലാ ആശുപത്രിയിലെ അനധികൃത നിയമങ്ങൾക്ക് എതിരെ എച്ച്. എം.സി.അംഗങ്ങൾ പരാതി നൽകി
വടക്കാഞ്ചേരി : വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ അനധികൃത നിയമനങ്ങൾക്കെതിരെ എച്ച്. എം.സി. അംഗങ്ങൾ വടക്കാഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി നൽകി.ജിജോ കുര്യൻ, ശശികുമാർ കൊടയ്ക്കാടത്ത്, ഹംസ നാരോത്ത്, ജോണി ചിറ്റിലപ്പിള്ളി, എം.എച്ച് ഷാനവാസ് എന്നിവർ ആണ് സൂപ്രണ്ടിന് രേഖാമൂലം പരാതി സമർപ്പിച്ചത്.നിരവധി ആളുകളെ കബളിപ്പിക്കുന്ന ഇന്റർവ്യൂ നടത്തരുതെന്ന് അഭ്യർഥനയാണ് പരാതിയിൽ.ഇന്നും നാളെയുമായി നടത്താൻ ഉദ്ദേശിക്കുന്ന നിയമങ്ങൾ സ്ഥലം എം.എൽ.എ.യെ പോലും അറിയിച്ചിട്ടില്ല എന്നും അതിനായി ഒരു ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിട്ടില്ല എന്നും ഇവർ ആരോപിച്ചു.