എസ്.ഐ.യുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
മങ്ങാട് : സസ്‌പെൻഷനിലായ എസ്.ഐ.യുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിക്കെതിരെ കേസ് എടുത്തില്ല എന്ന് ആരോപിച്ചാണ് ചങ്ങരംകുളം എസ്.ഐ.ആയിരുന്ന കെ.ജി.ബേബിയെ സസ്‌പെൻഡ് ചെയ്തത്.മങ്ങാട് ചാത്തൻകുളം റോഡിലെ എസ്.ഐ.യുടെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ഇയാളുടെ പേരിൽ പോക്സോ നിയമപ്രകാരം കേസ് എടുക്കണം എന്ന് കമ്മിറ്റി ആരോപിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ വാക്കേറ്റം ചെറിയ സംഘർഷം ഉണ്ടാക്കി.ഡി.സി.സി ജനറൽ സെക്രട്ടറി വി.കെ.രഘു ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.എം.സലീം അധ്യക്ഷത വഹിച്ചു.