![]()
വടക്കാഞ്ചേരി : ഉത്രാളിക്കാവിലെ ശംഖൊലിയും വടക്കാഞ്ചേരി ജൂമാ മസ്ജിദിലെ ബാങ്ക് വിളിയും സെന്റ്ഫ്രാൻസിസ് ഫൊറോന ചർച്ചിൽ നിന്നും മുഴങ്ങുന്ന പള്ളി മണിയും ഓർമ്മ വെച്ച നാൾ മുതൽ ഹൃദയത്തുടിപ്പിന്റെ താളങ്ങളോട് ചേർത്ത് വെച്ച ഒരു കൂട്ടം നന്മ നിറഞ്ഞ മനുഷ്യ സ്നേഹികളായ നാട്ടുകാരൊന്നിച്ച് പൂരമാഘോഷിക്കാൻ ഏവരെയും ക്ഷണിച്ച് കൊള്ളുന്നു....
നാദബ്രഹ്മം ബൈജു ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന ലൈവ് ഓർക്കസ്ട്രയിൽ മലയാള ചലച്ചിത്ര പിന്നണി ഗായകരായ അൻവർ സാദത്ത്, നിഷാദ് കെ. കെ, വിവേകാനന്ദൻ, സുമി അരവിന്ദ് എന്നിവരോടൊപ്പം യു.എ.ഇ യുടെ ഗാനകോകിലങ്ങൾ ഹർഷ ചന്ദ്രൻ, നിത്യ നികേഷ് എന്നിവർ അണി നിരക്കുന്നു.