വടക്കാഞ്ചേരി സുഹൃത്ത് സംഘം കുടുംബ-സംഗമം

വടക്കാഞ്ചേരി : മെയ്‌ 27ന് മാമാങ്കം 2016 (സീസൺ 4) എന്ന മെഗാഷോ അരങ്ങേറുന്നതിന് മുന്നോടിയായി വടക്കാഞ്ചേരി സുഹൃത്ത് സംഘം Dubai Qusais Coco Riva Restaurantൽ April 29, 2016 വെള്ളിയാഴ്ച വിളിച്ച് ചേർത്ത കുടുംബ-സംഗമം, നൂറിൽപ്പരം കുടുംബാംഗങ്ങളുടെ സമ്മേളനവും സംഘടനാബാഹുല്യ മികവും അറിയിച്ച്കൊണ്ട് ശ്രദ്ധേയമായി... ഭാരവാഹികളായ ഗ്ലോബൽ ചെയർമാൻ ചന്ദ്രപ്രകാശ് ഇടമന, പ്രസിഡണ്ട്‌ സന്തോഷ്‌ പിലക്കാട്, സെക്രട്ടറി പ്രസാദ് പരിയാരികൾ, വൈസ്-ചെയർമാൻ ബാബു വി എൻ, സബ്-ട്രഷറർ അബ്ദുൾ സലാം, ചാരിറ്റി കൺവീനർ ശ്രീകുമാർ കെ., മാമാങ്കം കൺവീനർ ഹരീഷ് കെ., അട്വൈസറി അഭിലാഷ് കെ. എന്നിവർ നേതൃത്വം നൽകി. മെയ്‌ 27ന് ഇന്ത്യൻ അകാദമി (Indian Academy Muhaissnah) സ്കൂളിൽ നടക്കാനിരിക്കുന്ന മാമാങ്കോത്സവത്തിൽ തെന്നിന്ത്യൻ രോമാഞ്ചമായ ഭാവഗായകൻ ശ്രീ. പി ജയചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. നർമ-അനുകരണ കലയിലെ വേറിട്ട വരം ശ്രീ. ജയരാജ് വാര്യർ വേദിയും സദസ്സും മുന്നോട്ടാനയിക്കുമ്പോൾ, ഗാന-മാധുരിയില്ലൂടെ വേദിയെ കുളിരണിയിക്കാൻ ഐഡിയ സ്റ്റാർ സിന്ഗർ താരം ദുർഗ വിശ്വനാഥ്, ചലച്ചിത്ര പിന്നണി ഗായിക ഇന്ദുലേഖ വാര്യർ, ഐഡിയ സ്റ്റാർ സിന്ഗർ താരം ജിൻസ് ഗോപിനാഥ്, അമൃത സൂപ്പർസ്റ്റാർ താരം അനു എന്നിവർ തുടങ്ങി ദുബായിലെ അറിയപെടുന്ന മറ്റു ഗായകരുടെ നീണ്ട നിര, 14 സെറ്റ് ലൈവ് ഓർക്കസ്ട്ര യുടെ അകമ്പടിയോടെ നടത്തുന്ന ഗംഭീര സംഗീത സന്ധ്യ കാണികളെ ഹർഷപുളകിതരാക്കി പെയ്തിറങ്ങാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.