തൃശൂർ – ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

വടക്കാഞ്ചേരി : വടക്കാഞ്ചേരി , മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ പാതയുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നവംബർ 1 മുതൽ 15 വരെ ഷോർണൂരിനും വടക്കാഞ്ചേരിക്കും ഇടയിൽ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കോയമ്പത്തൂർ -തൃശൂർ പാസ്സഞ്ചറും (56605), തൃശൂർ - കണ്ണൂർ (56603) പാസഞ്ചറും ഈ ദിവസങ്ങളിൽ തൃശൂർ - ഷൊർണൂർ സെക്ഷനിൽ ഭാഗികമായി റദ്ദാക്കി.