കുണ്ടന്നൂർ കർമ്മല മാതാ പള്ളി തിരുന്നാൾ

കുണ്ടന്നൂര്‍ : കുണ്ടന്നൂർ കർമ്മല മാതാ പള്ളി തിരുന്നാൾ ഒക്ടോബർ 27,28 തീയതികളിൽ ആഘോഷിക്കുന്നു. വികാരി ജോജു പനക്കൽ തിരുന്നാൾ കൊടിയേറ്റം നിർവഹിച്ചു . തിരുന്നാൾ ദിനം വരെ ദിവസവും വൈകീട്ട് 5:30 ന് വി. കുർബാന, ലദീഞ്ഞു , നൊവേന , നേര്ച്ച വിതരണം എന്നിവ നടക്കും. 27 ന് രാവിലെ കപ്പേളകളിൽ ലദീഞ് , നൊവേന , വൈകീട്ട് 5 ന് പള്ളിയിൽ വി. കുർബാന , രൂപം എഴുന്നള്ളിച്ചു വെക്കൽ, പ്രദിക്ഷണം എന്നിവ നടക്കും. 28 ന് രാവിലെ 6:30 ന് വി.കുർബാന,10:30 ന് ആഘോഷമായ പാട്ടുകുർബാന , വൈകീട്ട് 5 ന് വി. കുർബാന , പ്രദിക്ഷണം എന്നിവ നടക്കും .