മാലിന്യം നിറഞ്ഞ് വടക്കാഞ്ചേരി പുഴ

വടക്കാഞ്ചേരി : വടക്കാഞ്ചേരി പുഴയുടെ കാഞ്ഞിരക്കോട് ഭാഗത്ത് വൻതോതിൽ മാലിന്യം കൊണ്ടുവന്ന് തള്ളി പുഴ മലിനമാവുകയാണ്.അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ ചാക്കിലും മറ്റുമായി കൊണ്ടുവന്ന് ഇട്ട് പുഴയുടെ ഈ ഭാഗം അഴുക്കും ദുർഗന്ധവും നിറഞ്ഞതായിരിക്കുകയാണ്.വാഴാനി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിട്ടത്തിനെ തുടർന്ന് പുഴയുടെ ഈ ഭാഗത്ത് ഇപ്പോൾ വെള്ളം ഉണ്ട്.എന്നാൽ പായലും ചണ്ടിയും നിറഞ്ഞു കിടക്കുന്ന ഇവിടെ പിന്നെയും മലിന വസ്തുക്കൾ ഇടുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചിറയുടെ ചീപ്പുകൾ അടച്ചതിനാൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് കൊതുകും ഈച്ചയും പെരുകിയിരിക്കയാണ്.ഇത് സമീപ പ്രദേശങ്ങളിലെ കിണർ വെള്ളത്തെ കൂടി മലിനമാക്കുന്നു.അസുഖങ്ങൾ വരാൻ കാരണമാകുന്ന ഇത്തരം പ്രവൃത്തികൾക്ക് എതിരെ കർശന നടപടി ഉണ്ടാകണമെന്ന് സമീപ വാസികൾ പറയുന്നു.