ബിവറേജസ് ഔട്ട് ലെറ്റ് സൂപ്പർ മാർക്കറ്റ് ആയി ഓട്ടുപാറയിലേക്ക് തിരിച്ചു വരുന്നു.

വടക്കാഞ്ചേരി : സുപ്രീം കോടതി വിധിയെ തുടർന്ന് മങ്കരയിലേക്ക് മാറ്റി സ്ഥാപിച്ച കൺസ്യൂമർ ഫെഡിന്റെ ബിവറേജസ് ഔട്ട്ലെറ്റ് ഡിവൈൻ ആശുപത്രിക്ക് സമീപം പഴയ സ്ഥലത്തേക്ക് തിരിച്ചു വരുന്നു. പഴയ ഔട്ട് ലൈറ്റിന്റെ മുകളിൽ സൂപ്പർമാർക്കറ്റും കൂടിയായാണ് പ്രവർത്തനം ആരംഭിക്കുന്നത്. ലൈസൻസ് ലഭിച്ചാൽ ഉടൻ തന്നെ പഴയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറും. വടക്കാഞ്ചേരി ടൗണിലെ ഗതാഗത കുരുക്ക് കൂടുന്നതിന് ഇത് കാരണമാകുമെന്നതാണ് ജനങ്ങളുടെ പുതിയ ആശങ്ക.