വടക്കാഞ്ചേരി മേൽ പാലം റോഡ് ഇപ്പോഴും ഇരുട്ടിൽ തന്നെ…
വടക്കാഞ്ചേരി : വടക്കാഞ്ചേരി മേൽപാലം റോഡിലെ വഴിവിളക്കുകളിൽ ഒന്നുപോലും
മാസങ്ങളായി പ്രകാശിക്കുന്നില്ല . രാത്രി കാലങ്ങളിൽ ഈ റോഡിലെ യാത്ര വളരെ ദുഷ്കരമാണ് . റോഡിലെ കുഴികളും ഇരുട്ടും അപകട സാധ്യത വർധിപ്പിക്കുന്നു. ഇതിനെതിരെ ജനരോഷം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.