അകമലയിൽ വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നു
അകമല : കൊടുങ്ങല്ലൂർ ഷൊർണ്ണൂർ സംസ്ഥാനപാതയിൽ അകമലയിൽ വഴിയോരകച്ചവടം പൊടിപൊടിക്കുന്നു . ഇളനീർ , കരിമ്പിൻ ജ്യൂസ് , ഉപ്പിലിട്ട വിഭവങ്ങൾ കൂടാതെ ഡ്രസ്സ് , അലങ്കാര വസ്തുക്കൾ എന്നിവയും ഇപ്പോൾ ഇവിടെ കച്ചവടം നടക്കുന്നുണ്ട് . വഴിയോര കച്ചവടത്തിന്റെ പുതിയ സാദ്ധ്യതകൾ കണ്ടെത്തുകയാണ് അകമല .