വടക്കാഞ്ചേരിയിൽ വീണ്ടും ഉറവിടമറിയാത്ത കോവിഡ് പോസിറ്റീവ്.

വടക്കാഞ്ചേരി : വടക്കാഞ്ചേരി കുമാരനല്ലൂർ സ്വദേശിയായ 59 കാരന് കോവിഡ്19 സ്ഥിരീകരിച്ചു. ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ മാർച്ചിൽ നാട്ടിൽ എത്തിയിരുന്നു. തിരിച്ചു ജോലിക്ക് പോകുന്നതിനു മുൻപ് നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.