വടക്കാഞ്ചേരി പുഴയെ സംരക്ഷിക്കുവാൻ പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

വടക്കാഞ്ചേരി : അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന വടക്കാഞ്ചേരി പുഴയെ സംരക്ഷിക്കുവാൻ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുഴസംരക്ഷണ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2017 മെയ് 19 ന് വൈകീട്ട് 5 മണിക്ക് പുഴ പാലം പരിസരത്തു വച്ച് നടക്കുന്ന കൂട്ടായ്മയിൽ രാഷ്ട്രീയ സാംസ്‌കാരിക പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. എല്ലാ പരിസ്ഥിതി സ്നേഹികളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.