നഗരസഭയിലെ പത്ത് ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണുകൾ ആയി പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ പത്ത് ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണുകൾ ആയി പ്രഖ്യാപിച്ചു. ഒന്നാം ഡിവിഷനായ പുതുരുത്തി സ്‌കൂൾ, രണ്ടാം ഡിവിഷനായ പുതുരുത്തി സെന്റർ, ഇരുപത്തിയാറാം ഡിവിഷൻ പത്താംകല്ല്, ഇരുപതിയൊമ്പതാം ഡിവിഷൻ തിരുത്തിപറമ്പ് സെന്റർ, മുപ്പതാം ഡിവിഷനായ മിണാലൂർ വടക്കേക്കര, മുപ്പത്തിയൊന്നാം ഡിവിഷൻ മിണാലൂർ സെന്റർ, മുപ്പതിരണ്ടാം ഡിവിഷൻ അത്താണി, മുപ്പത്തിമൂന്നാം ഡിവിഷൻ അമ്പലപുരം, മുപ്പത്തിനാലാം ഡിവിഷൻ ആര്യാംപടം ഈസ്റ്റ്, മുപ്പത്തിയഞ്ചാം ഡിവിഷൻ ആര്യാംപടം വെസ്റ്റ് എന്നീ ഡിവിഷനുകളാണ് കണ്ടൈൻമെന്റ് സോണുകൾ ആയി പ്രഖ്യാപിച്ചത്.