ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സായാഹ്നധർണയും ബീഫ് ഫെസ്റ്റും നടത്തി.

വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ. മേഖലകമ്മറ്റിയുടെ നേതൃത്വത്തിൽ അറവുമാടുകളുടെ വിൽപന നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ തെറ്റായ നടപടിയിൽ പ്രതിക്ഷേധിച്ച് സയാഹ്നധർണ്ണയും ,ബീഫ് ഫെസ്റ്റും നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.ജെ ബിനോയ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.എം മഹേഷ് അദ്ധ്യക്ഷനായിരുന്നു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ രജിത്ത്, കൗൺസിലർ പി.കെ.സദാശിവൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ടി ബേബി, എം.യു സുരേഷ് എന്നിവർ പങ്കെടുത്തു. പി.എസ് സുധീഷ് കുമാർ സ്വാഗതവും, സി.ആർ കാർത്തിക നന്ദിയും പറഞ്ഞു. IMG_20170531_110126   IMG_20170531_110055