വ്യാസ കോളജിൽ എസ്.എഫ്.ഐ.ക്ക് വിജയം

വടക്കാഞ്ചേരി : പാർലമെന്ററി രീതിയിൽ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.ക്ക്.വിജയം.51 സീറ്റിൽ 39 ഉം എസ്.എഫ്.ഐ.നേടി.കോളജ് യൂണിയൻ യു.യു.സി.ഒഴികെ മറ്റെല്ലാ സീറ്റിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.അജയ് മോഹൻ(ചെയർമാൻ),അരവിന്ദ് കൃഷ്ണൻ(ജനറൽ സെക്രട്ടറി),അഫ്‌സീന ഖദീജ(വൈസ് ചെയർപേഴ്സൻ),കെ.എച്ച്. സ്വാലിഹ (ജോയിന്റ് സെക്രട്ടറി),പി.വിഗ്നേഷ്(മാഗസിൻ എഡിറ്റർ),അഖിൽ കൃഷ്ണ (ജനറൽ ക്യാപ്റ്റൻ) എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.2 യു.യു.സി.സ്ഥാനത്തേക്ക് 2 എസ്.എഫ്.ഐ.സ്ഥാനാർത്ഥികളും ഒരുകെ.എസ്.യു...സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്.