വ്യാസ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കയ്യേറ്റം

വടക്കാഞ്ചേരി : വ്യാസ കോളേജ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എസ്.എഫ് ഐ. - എ. ബി.വി.പി. പ്രവർത്തകർക്ക് പരിക്ക്.കോളജിൽ വച്ചുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായി ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ സംഘട്ടനത്തിലാണ് വിദ്യാർത്ഥി പ്രവർത്തകർക്ക് പരിക്കേറ്റത്.