വ്യാസാ കോളേജ് കീഴടക്കി എസ്‌.എഫ്.ഐ.

വടക്കാഞ്ചേരി : ശ്രീ വ്യാസ എൻ. എസ്. എസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്. എഫ്. ഐ.-ക്ക് ചരിത്ര വിജയം. പാർലമെന്ററി രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 53 ക്ലാസുകളിൽ 39ലും എസ്. എഫ്. ഐ. സ്ഥാനാർത്ഥികൾ വിജയിച്ചു. മറ്റ് സംഘടനകളെ നിലംപരിശാക്കിയാണ് ഇത്തവണ എസ്. എഫ്. ഐ. യൂണിയൻ നിലനിർത്തിയത്. ഒരെണ്ണം ഒഴികെ മറ്റെല്ലാ ജനറൽ സീറ്റുകളിലേക്കും എസ്. എഫ്. ഐ. സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് ഡിപ്പാർട്ട്മെന്റുകളിലും എസ്. എഫ്. ഐ. സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ : ചെയർമാൻ - നിഖിൽ കെ. വൈസ് ചെയർപേഴ്സൺ - അൻഷ അശോകൻ ജനറൽ സെക്രട്ടറി - ആര്യ എസ്. ജോയിന്റ് സെക്രട്ടറി - സയന പി. എസ്. യു. യു. സി. - വിഷ്ണു എം. പി. യു. യു. സി. - ശ്യാം പ്രസാദ് കെ. ആർ. ഫൈൻ ആർട്സ് സെക്രട്ടറി - അജയകുമാർ സ്റ്റുഡന്റ് എഡിറ്റർ - അൻഷാദ് എ. ജനറൽ ക്യാപ്റ്റൻ - ജിഷ്ണു കെ. എസ്. ഫോട്ടോ കടപ്പാട് : മഹേഷ് എം മോഹനൻ