ഉത്രാളിക്കാവ് പൂരത്തിന് പകല്‍ വെടിക്കെട്ട് ഒഴിവാക്കും
വടക്കാഞ്ചേരി : ലോകപ്രശസ്തമായ ഉത്രാളിക്കാവ് പൂരത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ പകല്‍ വെടിക്കെട്ട് ഒഴിവാക്കാന്‍ പങ്കാളിത്ത ദേശങ്ങള്‍ തിരുമാനമെടുത്തു. കൂട്ടി എഴുന്നള്ളിപ്പിനു ശേഷം വെടിക്കെട്ട് നടത്താനാണ് പുതിയ തിരുമാനം. പകല്‍ വെടിക്കെട്ട് മണിക്കൂറുകളോളം നീളുന്നതിനാല്‍ കൂട്ടി എഴുന്നള്ളിപ്പും ഭഗവതി പൂരവും വൈകുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ തിരുമാനം. കൂട്ടി എഴുന്നള്ളിപ്പില്‍ മൂന്നു ദേശക്കാരുടെയും ആനകളും വാദ്യക്കാരും സഹകരിക്കാനും തിരുമാനിച്ചു. സാമ്പിള്‍ വെടിക്കെട്ടിന്‍റെയും പറപുറപ്പാട് വെടിക്കെട്ടിന്‍റെയും സമയത്തില്‍ മാറ്റമില്ല. പതിനൊന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും യോഗത്തില്‍ തിരുമാനമെടുത്തു.