വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി പെട്രോളും.

വടക്കാഞ്ചേരി : വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി മുതൽ പെട്രോളും ലഭിക്കും. പൂജപ്പുര സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിച്ചു വിജയിച്ച പദ്ധതിയാണ് ഇനി വിയ്യൂരിലും പ്രാവർത്തികമാക്കുന്നത്.പെട്രോൾ പമ്പിനായുള്ള പണികൾ വിയ്യൂർ ജയിലിൽ ആരംഭിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് പമ്പ്. ജയിലിലെ ചപ്പാത്തി കൗണ്ടർ വൻവിജയമായത് പോലെ പമ്പും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജയിൽ അധികൃതർ പറഞ്ഞു.