![]()
വടക്കാഞ്ചേരി : കേച്ചേരിയിൽ കടന്നൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. മണലി സ്വദേശികളായ തെരുവത്ത് വീട്ടിൽ അൻസാർ, കടവിൽ വീട്ടിൽ ഷിഹാബ്, ആയ മുക്ക് സ്വദേശികളായ മുള്ളിക്കൽ വീട്ടിൽ സുബിൻ, കുഞ്ഞാലിക്കാട്ടിൽ വീട്ടിൽ കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.