രഹസ്യകൂട്ടുമായി അകമലയിലെ മുളസർബത്ത് തരംഗമാകുന്നു.
അകമല : അകമല ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രത്തിനു സമീപമാണ് മുളസർബത്ത് വിൽക്കുന്ന കട സ്ഥിതി ചെയ്യുന്നത്. അകമല സ്വദേശിനി വിബിതയാണ് രഹസ്യകൂട്ട് ചേർത്തു രുചി കൂട്ടി മുള സർബത്ത് ഇവിടെ തയ്യാറാക്കി വിൽക്കുന്നത്. ഇഞ്ചി, പച്ചമുളക്, നാരങ്ങ ,ഏലക്ക, സോഡ, സർബത്ത്, ഗ്രാമ്പൂ, കസ്കസ്, കുരുമുളക് എന്നിവയെ കൂടാതെ ചില രഹസ്യ കൂട്ടുകളും ചേർക്കുന്നതിനാൽ സാധാരണ സർബത്തിനെക്കാൾ രുചി വളരെയധികം കൂടുതലാണെന്നു ഇവിടെ നിന്ന് മുളസർബത്ത് കഴിക്കുന്ന യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. കുടം കലക്കി, പച്ചമാങ്ങ സർബത്ത്, നെല്ലിക്ക സർബത്ത്, ഇഞ്ചി സർബത്ത്, കുടത്തിലെ മോര്, മസാല സോഡ, മോര് സോഡ എന്നിവ ലഭിക്കുന്ന ഈ കടയിൽ ദിനപ്രതി ആളുകളുടെ തിരക്ക് കൂടി വരുകയാണ്.