വേലൂർ പള്ളി വളവിൽ കണ്ണാടി സ്ഥാപിച്ചു….

വടക്കാഞ്ചേരി : കുറാഞ്ചേരി-കേച്ചേരി പാതയിലെ അപകടക്കെണി ആയിരുന്ന വേലൂർ പള്ളി വളവിൽ കണ്ണാടി സ്ഥാപിച്ചു.കയറ്റത്തോട് കൂടിയുള്ള കൊടുംവളവും വീതി കുറഞ്ഞ റോഡുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. എന്നാൽ ഇപ്പോൾ കണ്ണാടി സ്ഥാപിച്ചതിനാൽ എതിർവശത്ത് നിന്ന്‌ വരുന്ന വാഹനങ്ങളെ കാണാമെന്നത് യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ്.ഗ്ലോബൽ വിഷൻ എന്ന കേബിൾ ടി.വി കമ്പനിയാണ് കണ്ണാടി സ്ഥാപിച്ചത് .