വാഴാനി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

വാഴാനി : കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴ വാഴാനി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ സഹായമായി.വനത്തിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ജലസേചന ഉദ്യോഗസ്ഥർ നേരത്തെ തന്നെ അണക്കെട്ടിലേക്ക് തിരിച്ചു വിട്ടിരുന്നു. ഇതും അണക്കെട്ടിലെ വെള്ളം നിറയുന്നതിന് സഹായകരമായി.16.48 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ11.64 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്.കഴിഞ്ഞ വർഷം ഇതേ ദിവസം6.19 ദശലക്ഷം ഘനമീറ്റർ ആയിരുന്നു.