എരുമപ്പെട്ടി പഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ.മാർച്ച്

എരുമപ്പെട്ടി : കേരള സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ അർഹതപ്പെട്ടവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ എരുമപ്പെട്ടി പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ.പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ.ബ്ലോക്ക് സെക്രട്ടറി എം.ജെ.ബിനോയ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ.എരുമപ്പെട്ടി മേഖല സെക്രട്ടറി ടി. ബി.അഭിലാഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം.വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.ടി. ദേവസ്സി,വാർഡ് മെമ്പർ റീന ജോസ് എന്നിവർ സംസാരിച്ചു. എം.നന്ദീഷ് സ്വാഗതവും പി.സി അബാൽ മണി നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഓഫീസ് മാർച്ചിന് എം.നന്ദീഷ്,ടി. ബി.അഭിലാഷ്, പി.സി.അബാൽ മാണി,പി.ജിജേഷ്,പി.ബി.ബിബിൻ,അനൂപ്, റിനോൾഡ്,ധർമേഷ് എന്നിവർ നേതൃത്വം നൽകി.