കര്‍ക്കിട വാവുബലിക്ക് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു
വടക്കാഞ്ചേരി : കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പള്ളി മണ്ണ ശിവക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 4 മണി മുതൽ തന്നെ ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കണിമംഗലം മൈ മ്പിള്ളി ഇല്ലത്ത് കേശവൻ ഇളയതും മിണാ മൂർ മൈമ്പിള്ളി ഇല്ലത്ത് മുരളിധരൻ ഇളയതും മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ചേർന്നാണ് ബലിതർപ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയത്.കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി V A ഷിജ, അസിസ്റ്റന്റ് കമ്മിഷണർ T P ശോഭന, ഉത്രാളിക്കാവ് ദേവസ്വം ഓഫിസർ E S ദിനേൻ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും നേതൃത്വം നൽകി. കടപ്പാട് : രാജേഷ് പള്ളിമണ്ണ