ഉത്രാളിക്കാവില്‍ ശ്രീമദ് ദേവീഭാഗവതസപ്താഹയത്നം ഓഗസ്റ്റ് 6 മുതല്‍
വടക്കാഞ്ചേരി : ഉത്രാളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ എട്ടാമത് ശ്രീമദ് ദേവീഭാഗവതസപ്താഹയത്നം ഓഗസ്റ്റ് 6 ശനിയാഴ്ച്ച മുതല്‍ ഓഗസ്റ്റ് 15 തിങ്കളാഴ്ച്ച വരെ നടത്തുന്നു.കൊച്ചിന്‍ ദെവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന യത്നത്തിനു പ്രമുഖ യത്നാചാര്യന്‍ ബ്രഹ്മശ്രീ കോട്ടപ്പുറം ശങ്കരനാരായണശര്‍മ്മയാണ് നേതൃത്വം നല്‍കുന്നത്. ഉത്രാളിക്കാവിലെ നടപ്പുര നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 5 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ബഹു.കാര്‍ഷിക മന്ത്രി. ശ്രീ വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും.