പള്ളിമണ്ണ ശിവ ക്ഷേത്രത്തില്‍ കര്‍ക്കിടവാവ് ബലിതര്‍പ്പണം

വടക്കാഞ്ചേരി : കുമ്പളങ്ങാട്‌ പള്ളിമണ്ണ ശിവക്ഷേത്രത്തിലെ കര്‍ക്കിടവാവ് ബലിതര്‍പ്പണം ആഗസ്റ്റ്‌ രണ്ടാം തിയതി പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കും. കണിമംഗലം ഇല്ലത്ത് കേശവന്‍ ഇളയതിന്‍റെയും മിണാലൂര്‍ മൈമ്പള്ളി ഇല്ലത്ത് മുരളീധരന്‍ ഇളയതിന്‍റെയും മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാ വിശേഷാല്‍ വാവുബലികള്‍ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.