നഗരസഭയ്‌ക്ക് നാളെ മുതൽ പുതിയ മുഖം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ  ഇനി സർക്കാർ കെട്ടിടത്തിലേക്ക്. ജൂലായ് 29ന്  കാലത്തു 10 മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു.വ്യവസായ-കായിക-യുവജനകാര്യ  വകുപ്പ് മന്ത്രി.ശ്രീ.  എ. സി.മൊയ്തീൻ നിർവഹിക്കും.2,3,4 നിലകളിലായാണ് പ്രവർത്തനം.രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും 3,4 നിലകളിൽ വിവിധ ഓഫീസുകളും പ്രവർത്തിക്കും.ശ്രീ.പി.കെ.ബിജു.എം.പി.,അനിൽ അക്കരെ എം.എൽ എ, ഡോ.എ. കൗശികൻ ഐ.എ. എസ്.,ശ്രീമതി ഷീല വിജയകുമാർ,ശ്രീമതി ശിവപ്രിയ സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.