മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്‌” വിനോദ് നീട്ടിയത്തിന്റെ പുസ്തക പ്രകാശനം ആഗസ്റ്റ് 20 ന്

വടക്കാഞ്ചേരി : ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര ഹൈസ്കൂളില്‍ വെച്ച് " പൂർവ്വ വിദ്യാർത്ഥിയായ ശ്രീ വിനോദ് നീട്ടിയത്തിന്റെ 'മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്' എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു.നാടിന്റെ, നാട്ടു നന്മയുടെ, ദേശകൗതുകങ്ങളുടെ ചൂടും ചൂരുമുള്ള പുസ്തകം മുള്ളൂർക്കരക്കാർക്ക് ഗൃഹാതുരതയുണർത്തുന്ന തലക്കെട്ടോടെ പുറത്തിറക്കുന്നത് തൃശ്ശൂരിലെ ഡിലൈറ്റ് ബുക്സ് ആണ്.സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രശസ്തര്‍ വേദിയെ അലങ്കരിക്കുന്നു