ഭരതന് സ്മാരകം നിര്‍മ്മിക്കാന്‍ തുക അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി.
വടക്കാഞ്ചേരി : ഭരതന് സ്മരണ നിലനിര്‍ത്താന്‍ വടക്കാഞ്ചേരിയില്‍ ആധുനിക സൌകര്യങ്ങളോട് കൂടിയ ഹാള്‍ നിര്‍മ്മിക്കാന്‍ തുക അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. ഭരതന്റെ പത്നിയും നിയുക്ത സംഗീതനാടക അക്കാദമി അദ്ധ്യക്ഷയുമായ നടി കെ.പി.എ.സി. ലളിതയെ ഫോണിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയുടേയും ഭരതന് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടന്ന ഭരതന് സ്മൃതി സഹകരണ- ടൂറിസം മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും
തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.അനില്‍ അക്കര എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്മാന് എം.ആര്.അനൂപ് കിഷോര്‍, ഭരതന്റെ പത്നി കെ.പി.എ.സി. ലളിത, വായനശാല പ്രസിഡന്റ് വി.മുരളി എന്നിവര്‍ സംസാരിച്ചു. ഒ.എന്‍.വി., കാവാലം എന്നിവരെ അനുസ്മരിച്ച് നടന്ന 'മുക്കുറ്റി തിരുതാളി' കാവ്യാഞ്ജലിക്ക് ചലച്ചിത്രതാരം ജയരാജ് വാര്യര്‍, മകള്‍ ഇന്ദുലേഖ വാര്യര്‍ എന്നിവര്‍ നേതൃത്വം നല്കി.