ഉത്രാളിപ്പൂരം , കുമാരനല്ലൂർ ദേശം ലഘുലേഖ പ്രകാശനം ചെയ്തു

വടക്കാഞ്ചേരി : ഊത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു കുമരനല്ലൂർ ദേശം തയ്യാറാക്കിയ പൂരം ലഘുലേഖ ക്ഷേത്രസന്നിധിയിൽ കലക്ടർ ഡോ.എ. കൗശികനും ,കെ.പി.എ. സി.ലളിതയും ചേർന്ന് പ്രകാശനം ചെയ്തു. കുമരനല്ലൂർ വിഭാഗം പ്രസിഡന്റ് ടി. പി.പ്രഭകരമേനോൻ,ജനറൽ സെക്രട്ടറി എ. കെ.സതീഷ് കുമാർ,പൂരം ചീഫ് കോ-ഓർഡിനേറ്റർ സി.എ. ശങ്കരൻകുട്ടി തുടങ്ങി മറ്റു ഭാരവാഹികളെല്ലാവരും സന്നിഹിതരായിരുന്നു.നിയമം പൂർണ്ണമായി പാലിച്ച് വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണം പൂരത്തിന് ഉണ്ടാകുമെന്ന് കലക്ടർ അറിയിച്ചു.