മന്ത്രി തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

വടക്കാഞ്ചേരി : കായൽ കയ്യേറ്റ കേസിൽ ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. മന്ത്രിയുടെ കോലവുമായി നഗരത്തിൽ പ്രകടനം നടത്തിയ പ്രവർത്തകർ പിന്നീട് മന്ത്രിയുടെ കോലം പുഴയിൽ കെട്ടിത്താഴ്ത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.എസ്.ഹംസ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ മങ്കര അധ്യക്ഷത വഹിച്ചു.ബിജു കൃഷ്ണൻ, മനീഷ്, അഡ്വ.സി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.