കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

വടക്കാഞ്ചേരി : സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും, വിലക്കയറ്റം, ഭൂമാഫിയ,ക്രമസമാധാന തകർച്ച എന്നിവയ്ക്ക് എതിരെയും ഓഖി ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് അടിയന്തര സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വടക്കാഞ്ചേരി ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ അനിൽ അക്കര എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് നടന്ന ധർണയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജിജോകുരിയൻ അദ്ധ്യക്ഷവഹിച്ചു .