ഡി.വൈ.എഫ്.ഐ നേതാവിന്‍റെ കാറിനു നേരെ ആക്രമണം.

എരുമപ്പെട്ടി : ഡി.വൈ.എഫ്.ഐ. എരുമപെട്ടി മേഖല ജോയിന്‍റ് സെക്രട്ടറി റിനോള്‍ഡിന്‍റെ കാറിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. വീടിനു മുനവശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ പിന്‍ വശത്തെ ചില്ലുകളാണ് തകര്‍ത്തത്. മേഖലയില്‍ ഇതിനു മുന്‍പ് നടന്നിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും സി.പി.എം നേതാക്കള്‍ അഭിപ്രായപെട്ടു. വാര്‍ത്താ ചിത്രത്തിന് കടപ്പാട് : റഷീദ് എരുമപെട്ടി.