ഉത്രാളിക്കാവ് പൂരം 2021- ചടങ്ങുകൾക്ക് നിയന്ത്രണം.
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം 2021, നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി. 2021 മാർച്ച് രണ്ടിനു നടക്കുന്ന പൂരത്തിന്റെ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സർക്കാറിന്റെ നിയന്ത്രണങ്ങൾ അനുസരിച്ചും നടത്തുമെന്ന് പൂരം കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഓരോ ദേശവും 3 ആനകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് എഴുന്നള്ളിപ്പ് നടത്തും. കൂട്ടിയെഴുന്നള്ളിപ്പ് 3 ദേശത്തിന്റെയും ഓരോ ആനകളെ വീതം ഉൾപ്പെടുത്തി നടത്തുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങുകളുടെ സമയക്രമം താഴെ പറയുന്ന പ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്.
- 11:00 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നാദസ്വരം ആരംഭിക്കും.
- 11:30 ന് ഉത്രാളികാവ് ക്ഷേത്രത്തിൽ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നടപ്പുര പഞ്ചവാദ്യത്തോട് കൂടി എങ്കക്കാട് ദേശത്തിൻ്റെ എഴുന്നള്ളിപ്പ് ആരംഭിക്കും.
- 1:30 ന് വടക്കാഞ്ചേരി വിഭാഗത്തിന്റെ എഴുന്നെള്ളിപ്പ് 3 ഗജവീരന്മാരുടെ അകമ്പടിയോടെ വടക്കാഞ്ചേരി കരുമരക്കാട് ശിവ ക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ ആരംഭിക്കും.
- 2:30 ന് കുമരനെല്ലൂർ ദേശത്തിൻ്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നടപ്പുര പഞ്ചവാദ്യത്തോടെ നടക്കും.
- 6:00 മണിക്ക് മൂന്ന് ദേശങ്ങളുടെ തിടമ്പേറ്റിയ 3 ഗജവീരന്മാരുടെ അകമ്പടിയോടെ മേളം, ഭഗവതിപുരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും.