വടക്കാഞ്ചേരിയിലെ വഴിയോരകച്ചവടം ഇനി ഡിജിറ്റൽ .

വടക്കാഞ്ചേരി : നഗര ഉപജീവന മിഷൻ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ വഴിയോര കച്ചവടങ്ങൾ ഡിജിറ്റൽ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കച്ചവടക്കാർക്ക് ഡിജിറ്റൽ പണമിടപാടിൽ ആവശ്യമായ പരിശീലനവും ഫലപ്രദമായി ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറുകളും നൽകുമെന്ന് അധികൃതർ അറിയിച്ചു. ആദ്യത്തെ 50 ഉപയോഗങ്ങൾക്ക് 50 രൂപയും 200 ഉപയോഗങ്ങൾക്ക് 200 രുപ മുതൽ 1200 രൂപ വരെയും ക്യാഷ്ബാക്ക് സൗകര്യം ഏർപ്പെടുത്തും. കച്ചവടക്കാർക്കുള്ള പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ശ്രീ. പി.എൻ.സുരേന്ദ്രൻ നിർവഹിച്ചു. ഉപാധ്യക്ഷ ഷീല മോഹനൻ അധ്യക്ഷത വഹിച്ചു.