ഉത്രാളിക്കാവ് പൂരം എക്സിബിഷൻ ഇത്തവണ ഓട്ടുപാറ ഗ്രൗണ്ടിൽ.
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള അഖിലേന്ത്യ എക്സിബിഷൻ്റെ പ്രവർത്തനങ്ങൾ ഓട്ടുപാറ ഗ്രൗണ്ടിൽ പുരോഗമിക്കുന്നു. വടക്കാഞ്ചേരി എം.എൽ.എ. ശ്രീ.സേവ്യർ ചിറ്റില്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് ഉത്രാളിക്കാവ് പൂരം എക്സിബിഷൻ ഓട്ടുപാറ ബസ്സ് സ്റ്റാൻ്റിന് മുന്നിലുള്ള ഗ്രൗണ്ടിൽ നടത്താൻ തീരുമാനമായത്.